Friday, September 16, 2011

പെട്രോൾ വില

പെട്രോൾ വില.

പെട്രോൾ വില വീണ്ടും കൂടി. കൂടട്ടെ. സഹിക്കാൻ ബാദ്ധ്യസ്ഥമായ ഒരു ജനത ഉണ്ടിവിടെ. ഇതിനെതിരെയൊക്കെ പ്രതികരിക്കുന്നവരെ പോലും കളിയാക്കുന്നവർ.സമരവിരുദ്ധർ.ജനാധിപത്യത്തിൽ ഭരണകൂടത്തെ തിരിച്ച് വിളിയ്ക്കാനുള്ള അവകാശം ജനങ്ങൾക്കില്ലാത്തിടത്തോളം ഇതൊക്കെ ഇനിയും തുടരും.

പെട്രോൾ വില കൂട്ടിയതിൽ പ്രതിഷേധിക്കാൻ സി.പി.എം


ഒരു പന്തംകൊളുത്തി പ്രകടനം. ഒരു പോസ്റ്റ് ഓഫീസ് ധർണ്ണ. ഒരു റെയിൽ വേ ഉപരോധം.പിന്നെ ഒരു ഹർത്താലും. തീർന്നു!

ആ‍ർ.എസ്.എസ് അക്രമം

തിരുനനന്തപുരത്ത് ഒരു സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്ത സ്വാമി അഗ്നിവേശിനെതിരെ ആർ.എസ്.എസ് ആക്രമണം. ഒരു സ്വാമി ആയിട്ടുകൂടിയും അവരുടെ സ്വന്തം ആളല്ലാത്തതുകൊണ്ടാണ് ആക്രമണം. ഇതാണ് ആർ.എസ്.എസിന്റെ ജനാധിപ്യബോധം. ഇവരെയൊക്കെ വച്ചു വേണം നമ്മൾ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ! ആർ.എസ്.എസിനു ഒരു അഭിനന്ദനം!

പെൻഷൻ പ്രായം കൂട്ടാൻ പോകുന്നു

കൂട്ടട്ടെ. പറ്റുമെങ്കിൽ മരണംവരെ ഉദ്യോഗത്തിലിരുത്തണം. മരണം വരെ വേറെ ഒരുത്തനും ജോലിയ്ക്ക് കയറരുത്.

പ്ലസ് -വണ്ണിന് നാലാം അലോട്ട്മെന്റ്

പ്ലസ് വണ്ണിന് ക്ലാസ്സ് തുടങ്ങിയിട്ട് രണ്ടര മാസത്തോളമായി. ഇനി അഞ്ചാം അലോട്ട്മെന്റ് പ്ലസ് ടൂ ആയിട്ട് നടത്തിയാലും മതി!

റോഡുകളുടെ സ്ഥിതി ദയനീയമെന്ന് വി.എസും, കുഞ്ഞാലിക്കുട്ടിയും

സമ്മതിച്ചല്ലോ. അതുതന്നെ വലിയ കാര്യം. നമ്മൾ ജനങ്ങൾ എങ്ങനെയെങ്കിലും സഞ്ചരിച്ചോളാം. നമ്മുടെ നട്ടെല്ലൊടിയുന്നതിൽ നിങ്ങൾക്ക് ഖേദമൊന്നുമില്ലല്ലോ.

സ്ഫോടനം ആവർത്തിക്കുന്നത് വീഴ്ചയെന്ന് ആഭ്യന്തരരാജാവ് ചിദംബരം

ഗുഡ്. ഓരോ സ്ഫോടനം കഴിയുമ്പോഴും ഇങ്ങനെ കുറ്റസമ്മതം നടത്തുക. നിങ്ങൾക്ക് അംഗരക്ഷകരുണ്ടല്ലോ. തറയിലിറങ്ങി നിൽക്കേണ്ടിവരുന്നില്ലല്ലോ. നമ്മൾ ജനങ്ങൾ സ്ഫോടനങ്ങളിൽ മരിച്ചു കൊള്ളാം. നിങ്ങൾ വീഴ്ചപറ്റിയെന്ന് പ്രസ്താവന നടത്തിക്കൊണ്ടിരിക്കുക.

റോഡുവികസനത്തിനു തടസമാകുന്ന ക്ഷേത്രങ്ങൾ പൊളിച്ചുമാറ്റാത്തതിൽ സർക്കാരിനു കോടതിയുടെ വിമർശനം.
അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.പൊളീച്ചു മാറ്റാൻ. അമ്പലം, പള്ളി, ചർച്ച് ഇതൊക്കെ ആരുടെ അച്ഛന്റെ നെഞ്ചത്തും സ്ഥാപിക്കാം. പിന്നല്ലേ റോഡിൽ.