Monday, August 29, 2011

ഡി.ഐ.ജി അറസ്റ്റിൽ


കുറിപ്പുകൾ

ഡി.ഐ.ജി അറസ്റ്റിൽ

ട്രെയിനിൽ മദ്യപിച്ച് യാത്രചെയ്ത് യാത്രക്കാരെ ശല്യം ചെയ്ത ഡി.ഐ.ജി യെ പോലീസ് പിടിച്ചു. പോലീസിനെ വെട്ടിച്ച് ഓടാൻ ശ്രമിക്കവേ ഓടിച്ചിട്ടും പിടിച്ചു.

കൊള്ളാം; നല്ല ഡി.ഐ.ജി!  നല്ല കേരളം!

പ്രതിപക്ഷത്തിരുന്ന് എന്തും പറയാം, ചെയ്യാം: തിരുവഞ്ചൂർ

പ്രതിപക്ഷത്തിരിക്കുമ്പോൾ നിയമം നോക്കാതെ എന്തും പറയുകയും പ്രവർത്തിക്കുകയും ചെയ്യാമെന്നും മന്ത്രിയായാൽ നിയമം നോക്കിയേ എന്തും പറയാനും  ചെയ്യാനും   കഴിയൂ എന്നും അട്ടപ്പാടി വിഷയത്തിൽ  റവന്യൂ  മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ!

സത്യം   വിളിച്ചുപറഞ്ഞ മന്ത്രിയ്ക്ക് നന്ദി!

ഓമ്പുരി ഖേദം പ്രകടിപ്പിച്ചു

അന്നാ ഹസാരെയ്ക്ക് പിന്തുണയുമായി ഡൽഹിയിൽ പ്രസംഗിച്ച നടൻ ഓമ്പുരി രാഷ്ട്രീയക്കാരെയും പാർളമെന്റ് അംഗങ്ങളെയും മന്ത്രിമാരെയും താറടിച്ച് ചളുവാ അടിച്ചതിൽ ഖേദം പ്രകടിപ്പിച്ചു. വിദ്യാഭ്യാസമില്ലാത്ത രഷ്ട്രീയക്കാർക്കു മുന്നിൽ ഐ.എ.എസുകാരും ഐ.പി.എസുകാരും താഴ്മയോടെ നിൽക്കുന്നതിൽ ഓമ്പുരിയ്ക്ക് ലജ്ജ തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഇതാണ് മിസ്റ്റർ ഓമ്പുരി വിദ്യാഭ്യാസം കൂടി പോകുന്നതിന്റെ കുഴപ്പങ്ങൾ! വാതുറന്നാൽ പിന്നീട് ഖേദിയ്ക്കേണ്ടി വരും!

അദ്ഭുതസ്വർണ്ണക്കുടം  തട്ടിപ്പ്

അദ്ഭുതസ്വർണ്ണക്കുടം വില്പനനടത്താനെന്ന പേരിൽ തട്ടിപ്പ് നടത്തിയ സംഘത്തെ പിടികൂടി. അരിമണികൾ ആകർഷിക്കാൻ കഴിയുന്നതടക്കം അദ്ഭുത സിദ്ധികളുള്ള ഈ കുടങ്ങൾക്ക് അന്താരാഷ്ട്രമാർക്കറ്റിൽ കോടികൾ വിലമതിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അൻപത് ലക്ഷം, പത്ത് ലക്ഷം തുടങ്ങിയ വലിയ തുകകൾ പലരിൽ നിന്നും തട്ടിയെടുത്തത്രേ!

ശസ്ത്രയുഗത്തിലെ അദ്ഭുതങ്ങളാണ് ഈ തട്ടിപ്പിനിരയായവർ എന്ന് പറയാതിരിക്കാൻ  കഴിയില്ല.

പറവൂര്‍ പെണ്‍വാണിഭ കേസ് പ്രതിയുമായി തച്ചങ്കരിക്ക് ബന്ധമെന്ന്

പറവൂര്‍ പെണ്‍വാണിഭക്കേസിലെ പ്രധാന പ്രതിയായ മണികണ്ഠനുമായി തച്ചങ്കരി ഭൂമി ഇടപാട് നടത്തിയെന്നും ഐജിയായിരിക്കെ തീവ്രവാദികളുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നുമാണ് ആക്ഷേപം!

അത്തരം ചില ബന്ധങ്ങളൊക്കെയില്ലെങ്കിൽ പിന്നെ എന്തോന്ന് ഐ.പി.എസ്, എന്തോന്ന് ഐ.എ.എസ്! അല്ലേ തച്ചൂ‍ ? 

മാനവികലോകം


മാനവികലോകം